മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ല; നിയമോപദേശം സജി ചെറിയാന് അനുകൂലം
സജി െചറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കളയാനാകില്ലെന്ന് ഗവർണർക്കു നിയമോപദേശം ലഭിച്ചു. ആരെ മന്ത്രിയാക്കണമെന്നതു മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. അതിനായി ശുപാർശ ചെയ്താൽ ഗവർണർക്ക് അവഗണിക്കാനാവില്ലെന്നും ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടിയാണ് ഇതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി നിർദേശിക്കുന്നയാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബാധ്യതയുണ്ടെങ്കിലും സത്യപ്രതിജ്ഞ എന്നു നടത്തണമെന്നതു സംബന്ധിച്ച് ഗവർണർക്കു തീരുമാനമെടുക്കാം. 4നു സത്യപ്രതിജ്ഞ നടത്തണമെന്നാണു സർക്കാർ ആവശ്യപ്പെട്ടത്.