കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെ കൂട്ടരാജി
ഡയറക്ടർ പടിയിറങ്ങിയതിനു പിന്നാലെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി. ശങ്കർ മോഹനെ അനുകൂലിക്കുന്ന ഏഴുപേരാണ് രാജിവച്ചത്.
ഡീൻ ചന്ദ്രമോഹൻ നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനിൽകുമാർ നായർ, സിനിമാറ്റോഗ്രഫി വകുപ്പുമേധാവി ഫൗസിയ ഫാത്തിമ, സിനിമാറ്റോഗ്രഫി അസോസിയേറ്റ് പ്രഫസർ നന്ദകുമാർ മേനോൻ, ഓഡിയോഗ്രഫി വകുപ്പുമേധാവി പി.എസ്. വിനോദ്, ഡയറക്ഷൻ അസിസ്റ്റന്റ് പ്രഫസർ ബബാനി സാമുലി, പ്രൊഡക്ഷൻ കണ്ട്രോളർ സന്തോഷ് എന്നിവരാണ് രാജിവച്ചത്.
ഡയറക്ടർ രാജിവച്ചാൽ കൂടെ ഫാക്കൽറ്റികളും പോകുമെന്ന് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവർ പോകുന്നതിൽ സന്തോഷമേയുള്ളൂവെന്നും സ്ഥാപനത്തിന് അതുകൊണ്ട് നഷ്ടം വരില്ലെന്നും വിദ്യാർഥികൾ പ്രതികരിച്ചു.