കൊടുമ്പിടി പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കണം എന്നാവശ്യപ്പെട്ടു ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

കേരള കോൺഗ്രസ്‌ (M)നേതാവ് കൈവശം വെച്ചിരിക്കുന്ന കൊടുമ്പിടി പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കുന്നതിൽ, കടനാട് പഞ്ചായത്ത്‌LDF ഭരണസമിതിയുടെ ഒത്തുകളി അവസാനിപ്പിച്ച് പുറമ്പോക്ക്‌ ഭൂമി അളന്നു തിരിച്ചു പഞ്ചായത്തിന്റെ കൈവശം ആക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ സമരം ബിജെപി കടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ, നന്ദകുമാർ പാലക്കുഴയുടെ അദ്ധ്യക്ഷതയിൽ, ബിജെപി പാല മണ്ഡലം പ്രസിഡന്റ്‌ ശ്രീ, ബിനീഷ് ചൂണ്ടച്ചേരി ഉത്ഘാടനം ചെയ്തു, മണ്ഡലം ജനറൽ സെക്രട്ടറി മുരളി നീലൂർ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ജെയിംസ് മാത്യു വടക്കേട്ട്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ NK രാജപ്പൻ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ്‌ റോജൻ ജോർജ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാരായ സാംകുമാർ കൊല്ലപ്പള്ളി, ചന്ദ്രൻ കവളംമാക്കൽ, മണ്ഡലം കമ്മിറ്റി അംഗം ബിജു കൊല്ലപ്പള്ളി എന്നിവർ പങ്കെടുത്തു