പാലാ തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പാലാ തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കുറവിലങ്ങാട് സ്വദേശി തട്ടാരത്ത് പറമ്പിൽ ബിമൽ ബാബു ആണ് അപകടത്തിൽ മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം

മലപ്പുറത്ത് നിന്നും പാലായിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു.ഇന്നോവ കാറും പൾസർ ബൈക്കുമാണ് കൂട്ടി ഇടിച്ചത്.കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് നി​ഗമനം.അപകടത്തെ തുടർന്ന് പോലീസും,ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.