കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ദീനദയ സേവാ ട്രസ്റ്റ്മായി സഹകരിച്ചു കൊണ്ട് നൈപുണ്യ വികസന പരീശീലനവും,ബോധവൽക്കരണ ക്ലാസ്സും നടത്തി.

തൊടുപുഴ: കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ
“ആശ്വവാസ്സ്”എന്ന പേരിൽ തൊടുപുഴ ദീനദയ സേവാ ട്രസ്റ്റ് ന്റെ കീഴിലുള്ള സുദർശനം സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസന പരിശീലനം നൽകുകയും.ട്രസ്റ്റ്‌ന്റെ കീഴിലുള്ള പാലിയേറ്റീവ് കെയർ ഹോമിന്റെ ഗുണഭോക്താക്കളായ രോഗികളുടെ ഭവനങ്ങളിൽ ബോധവത്കരണ ക്ലാസ്സ് നടത്തി.
സ്പെഷൽ സ്കൂൾ അധ്യാപകരുടെ സഹകരണത്തോടെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസന പരിശീലനം നൽകുകയും. വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക്
ഓരോ വ്യക്തിഗത നിർദ്ദേശങ്ങളും പിന്തുണയും വാഗ്ദാനം ചെയുകയും ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾ,ആവശ്യങ്ങൾ എന്നിവയ്ക്ക് അനുസൃതമായി വ്യക്തിഗത പദ്ധതികൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു. അവധികാല പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് തക്കാളി, വഴുതന, വെണ്ട തുടങ്ങിയ തൈകൾ നൽകുകയും കൂടാതെ, എല്ലാ കുട്ടികൾക്കും കളർ ബുക്കുകളും ക്രയോൻസുകളും വിതരണം ചെയ്‍തു.അതുപോലെ തന്നെ,പാലിയേറ്റീവ്
കെയർ ഹോം ടീമിന്റെ സഹായത്തോടെ ആശ്വാസകിരണം’ എന്നാ പദ്ധതിയുടെ ഗുണഫലങ്ങൾ രോഗികൾക്ക് വിശ്ദികരിച്ചു നൽകുകയും.പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് രോഗികളെയും അവരുടെ കുടുംബങ്ങളെയും ബോധവത്കരിക്കുകയും ചെയ്‍തു.
മെൽബിൻ ജെയ്‌സ്, എൽസ ഫിലിപ്പ്, ജെയ്സൺ തോമസ്, ലിയ സൂസൻ എന്നിവർ നേതൃത്വം നൽകി.