കുഞ്ഞേപ്പ് ചേട്ടൻ കടനാട് പഞ്ചായത്തിന്റെ വികസനത്ത് സമഗ്ര സംഭാവന ചെയ്ത വ്യക്തി: ജോയി എബ്രാഹം

കടനാട് : കാരയ്ക്കൽ കുഞ്ഞേപ്പുചേട്ടൻ കടനാട് പഞ്ചായത്തിന്റെ വികസനത്തിന് സമഗ്ര സംഭാവനകൾ ചെയ്തിട്ടുള്ള വ്യക്തിയാണെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എസ് എം പി പറഞ്ഞു.

കൊല്ലപ്പള്ളി വ്യാപാരി വ്യവസായിഏകോപന സമിതിയുടെ പ്രഥമ പ്രസിഡണ്ടും ,
കടനാട്ഗ്രാമപഞ്ചായത്ത് മെമ്പർ , കടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മെമ്പർ എന്നീ നിലയിൽ പ്രവർത്തിച്ച കാലഘട്ടങ്ങളിൽ
കടനാടിന്റെ വികസനത്തിനും വേണ്ടി നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ച കുഞ്ഞേപ്പ്ചേട്ടൻ , 1964 ൽ കേരള കോൺഗ്രസിന്റെ രൂപീകരണം മുതൽ മരണംവരെ അടിയുറച്ച കേരള കോൺഗ്രസ് പ്രവർത്തകനായിരുന്നു എന്നും ജോയി എബ്രാഹം അനുസ്മരിച്ചു.

കേരള കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലപ്പള്ളി വ്യാപാര ഭവനിൽ സംഘടിപ്പിച്ച കുഞ്ഞേപ്പ്ചേട്ടൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് കടനാട് മണ്ഡലം പ്രസിഡണ്ട് മത്തച്ഛൻ അരിപറമ്പൽ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജീ മഞ്ഞക്കടമ്പിൽ , കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മൈക്കിൾ പുല്ലുമാക്കൽ, കടനാട് ബാങ്ക് പ്രസിഡണ്ട് തങ്കച്ചൻ വഞ്ചിച്ചാലിൽ,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷിജു കടു തോടിൽ , ജോസ് വടക്കേക്കര, ഇഗ്നേഷ്യസ് തയ്യിൽ ,ടോം കോഴിക്കോട് ജോസഫ് കൊച്ചുകുടി , അജയൻ കാനാട്,തങ്കച്ചൻ മുളംകുന്നം,ജോസ് പ്ലാശനാൽ, ബിജു പി.കെ, മണിക്കുട്ടി സന്തോഷ് , പാപ്പച്ചൻ മൈലാടൂർ സിബി നെല്ലൻകുഴി, ജോയ്സ് പുതിയാമഠം, ബേബി ഈരൂരിക്കൽ, ചെറിയാൻ മണ്ണാറാത്ത്, ജോസ് വരിക്കമാക്കൽ, ജോൺസൺ കുഴിഞ്ഞാലിൽ, ജോസ് കാരക്കൽ, ടോമി കരൂർ തുടങ്ങിയവർ പ്രസംഗിച്ചു.