സ്വഫ്റ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കി : കെഎസ്ആര്‍ടിസി
കെ എസ് ആര്‍ടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇനി പണം അനുവദിക്കാന്‍ ധനവകുപ്പ് തയ്യാറാകൂ.

എന്നാല്‍ ശമ്പള മുടക്കം ദീര്‍ഘദൂര ബസുകള്‍ക്കുള്ള പ്രത്യേക കമ്പനിയായ സ്വഫ്റ്റിനെ ബാധിച്ചിട്ടില്ല. ഷെഡ്യൂള്‍ ഡ്യൂട്ടി പൂര്‍ത്തീകരിച്ച 110 ഓളം ജീവനക്കാര്‍ക്ക് മുഴുവൻ ശമ്പളം നല്‍കി.