വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരമൊരുക്കുന്നു: വിശദവിവരങ്ങള്‍

വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരത്തിന്റെ വാതില്‍ തുറക്കുന്നു.

യുഎഇയിലേക്കാണ് ഇത്തവണ നിയമനം. പ്ലാന്റ് ടെക്നീഷ്യൻ (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍) വിഭാഗത്തിലേക്കുള്ള ഒഴിവുകളിലേക്ക് മികച്ച ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്.

പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ടെക്നീഷ്യൻ – പ്ലാന്റ് മെക്കാനിക്കല്‍ വിഭാഗത്തിലും ടെക്നീഷ്യൻ – പ്ലാന്റ് ഇലക്‌ട്രിക്കല്‍ വിഭാഗത്തിലുമായി ആകെ പത്ത് ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ ഡിഗ്രിയോ ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.പ്രായപരിധി 35 വയസാണ്. തുടക്കത്തില്‍ 4834 യുഎഇ ദിര്‍ഹം ശമ്ബളമായി ലഭിക്കും. യുഎഇയിലെ പ്രമുഖ കമ്ബനിയിലേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 18നോ അതിനുമുമ്ബോ gulf@odepc.in എന്ന വിലാസത്തിലേക്ക് CV അയക്കാം. ഫോണ്‍: 0471-2329440/41/42/45, 7736496574.