കെ. എം. മാണി മെമ്മോറിയല്‍ കര്‍ഷക അവാര്‍ഡ് വിതരണവും ലോണ്‍ മേളയും നടത്തി.

മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 58 – മത് വാര്‍ഷിക പൊതുയോഗവും, കെ.എം. മാണി മെമ്മോറിയല്‍ കര്‍ഷക അവാര്‍ഡ് വിതരണവും, അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ലോണ്‍ മേളയും ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.
മികച്ച കര്‍ഷകനുള്ള 15,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും കരസ്ഥമാക്കിയത് പൂഞ്ഞാര്‍ പടന്നമാക്കല്‍ ടോം കെ ജോസഫാണ്.കടപ്ലാമറ്റം പെണ്ണാപറമ്പില്‍ മലയില്‍ ജോര്‍ജ് ജോസഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു അവാര്‍ഡുകള്‍ വിതരണം ചെയ്തു.