മജിസ്ട്രേറ്റ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു; നഷ്ടപരിഹാരവും ശിക്ഷയും നൽകണമെന്ന് ആവശ്യം

പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.

നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ മറിയക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. 10 പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എ‍ഡിറ്ററുമാണ് എതിർകക്ഷികൾ. നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും മറിയകുട്ടി വ്യക്തമാക്കി

പെ​ന്‍ഷ​ന്‍ കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് ന​വം​ബ​ർ എ​ട്ടി​നാ​ണ്​ 87കാരിയായ മ​റി​യ​ക്കു​ട്ടി അ​ടി​മാ​ലി ടൗ​ണി​ല്‍ ഭി​ക്ഷ​യെ​ടു​ത്ത് സമരം ചെയ്തത്. സി.​പി.​എം മു​ഖ​പ​ത്ര​ത്തി​ൽ മ​റി​യ​ക്കു​ട്ടി​ക്ക്​ സ്വ​ന്ത​മാ​യി ഭൂ​മി ഉ​ണ്ടെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. പി​ന്നാ​ലെ​ 1.5 ഏ​ക്ക​ർ സ്ഥ​ലം മ​റി​യ​ക്കു​ട്ടി​ക്ക​ു​ണ്ടെ​ന്നും ര​ണ്ട്​ വാ​ർ​ക്ക​വീ​ടു​ക​ൾ വാ​ട​ക​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ക​ള്‍ വി​ദേ​ശ​ത്താ​ണെ​ന്നു​മ​ട​ക്ക​മു​ള്ള വാ​ർ​ത്ത​ക​ൾ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലും പ്ര​ച​രി​ച്ചു. സെെബർ ആക്രമണം ശക്തമായതോടെ തന്റെ പേരിൽ ഭൂമിയുണ്ടെങ്കിൽ അതിന്റെ രേഖ നൽകണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തുകയും തുടർന്ന് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിടുകയും ചെയ്തു. പിന്നാലെ, വിഷയത്തിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു