ആറു പതിറ്റാണ്ടിന്റെ കരുത്തോടെ കെ.എസ്.സിജന്മദിന സമ്മേളനം ഒക്ടോബർ 24 ന് തൊടുപുഴയിൽ

തൊടുപുഴ: – കേരള വിദ്യാർഥി കോൺഗ്രസിൻ്റെ 60-ാം ജന്മദിന സമ്മേളനം
ഒക്ടോബർ 24 ന് തൊടുപുഴയിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. KSC സംസ്ഥാന പ്രസിഡൻ്റ് ജോൺസ് ജോർജ്ജ് കുന്നപ്പിള്ളിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുൻ കേന്ദ്ര മന്ത്രി കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് ,എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എംഎൽഎ , പാർട്ടി സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം എക്സ് എം പി. ചീഫ് കോ ഓർഡിനേറ്റർ ടി യൂ കുരുവിള , പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് M P, തോമസ് ഉണ്ണിയാടൻ എക്സ് എം എൽ എ , കെ എസ് സി യുടെ ചാർജ് വഹിക്കുന്ന പാർട്ടി വൈസ് ചെയർമാൻ ഡോ. ഗ്രേസമ്മ മാത്യു ഇടുക്കി ജില്ല പ്രസിഡൻ്റ് എം .ജെ ജേക്കബ് , ഐടി പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അപു ജോൺ ജോസഫ് , തുടങ്ങി നിരവധി നേതാക്കന്മാർ പങ്കെടുക്കും . രാവിലെ 9:30 നു ആരംഭിക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുക്കും .