Kerala

നീലൂർ ടൗണിലെ ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു

നീലൂർ : നീലൂർ ടൗണിലെ ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ തന്നെ ബസ് നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് , എല്ലാ ബസ് ഡ്രൈവർമാർക്കും നിർദേശം ജനമിത്ര സമിതി കൺവീനർ, സിജു മൈക്കിൾ. ബസ് യാത്രക്കാരായ ആളുകളും ഈ നിർദേശങ്ങൾ പാലിക്കണമെന്നും കാത്തിരിപ്പു കേന്ദ്രത്തിന്റെ മുന്നിൽ നിന്നും ബസിൽ കയറാൻ ശ്രദ്ധിക്കണമെന്നും സിജു കല്ലൂർ,ആവശ്യപ്പെട്ടു.
ബസ് ജീവനക്കാർക്കും, യാത്രക്കാർക്കും നിർദേശങ്ങൾ നൽകുന്നതിന് സിജു കല്ലൂർ, സിബി നെല്ലൻകുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. 22 ബുധനാഴ്ച്ച മുതൽ നിലവിലുള്ള ബസ് സ്റ്റോപ്പ്‌ ന് മാറ്റം ഉണ്ടാവണമെന്ന് സിബി നെല്ലൻകുഴി ആവശ്യപ്പെട്ടു.

നവീകരിച്ച കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരിക്കെ, അവിടെ ബസ്സുകൾ നിറുത്താത്തത് സംബന്ധിച്ച് സിജു കോട്ടയം ആർ. ടി. ഓ യ്ക്ക് പരാതി നൽകിയിരുന്നു. കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ തന്നെ ബസ് നിറുത്തിയാൽ ടൗണിൽ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾക്കും, മഴയിലും വെയിലിലും യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അവസാനിക്കും.

https://www.facebook.com/share/v/17BPhtWwrN/