Kerala

രക്തദാനത്തിനായി കടനാട് ഫൊറോനയിൽ ബ്ലഡ് ഡയറക്ടറി തയ്യാറാക്കുന്നു



കടനാട്: ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കായി രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി എസ്.എം.വൈ.എം. കടനാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡയറക്ടറി തയ്യാറാക്കുന്നു. രക്തത്തിൻ്റെ അടിയന്തിര ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ ദാതാക്കളെ കണ്ടെത്തുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
50 വയസ്സിന് താഴെയുള്ള ഫൊറോനയിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിയാണ് ഡയറക്ടറി നിർമ്മിക്കുന്നത്. ജാതി-മത ഭേദമന്യേ സ്ത്രീകളെയും പുരുഷന്മാരെയും ഈ ഉദ്യമത്തിൽ സഹകരിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/7QGqegcDgnfbpid6A