Kerala

അന്തീനാട്ടിൽ എൽഡിഎഫ്  നെ സഹായിക്കാൻ  പോയ  വിമതയെ  കോൺഗ്രസ്  പുറത്താക്കി


കരൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥിക്കെതിരെ  വിമതരായി മത്സരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അന്തീനാട് ഈസ്റ്റ്‌ വിമത സ്ഥാനാർഥി മുൻ പഞ്ചായത്ത് അംഗം സ്മിത ഗോപാലകൃഷ്ണണനെ കോൺഗ്രസിൽ നിന്നും പുറത്താക്കി.


കഴിഞ്ഞ  നിയമസഭ ഇലക്ഷനിൽ  യുഡിഎഫ്  സ്ഥാനാർഥിയായി  മത്സരിച്ച എം എൽ എ മാണി  സി കാപ്പനെതിരെ ഇവർ പ്രവർത്തിച്ചതായും കൂടാതെ  കഴിഞ്ഞ  വർഷം  നടന്ന ലോകസഭ  ഇലക്ഷനിൽ  ബിജെപി  സ്ഥാനാർഥിക്ക്  വേണ്ടിയും പ്രവർത്തിച്ചു  എന്നുമുള്ള ആരോപണങ്ങളും    അന്തിനാട്ടിലെ ഈ  വിമത  വനിത സ്ഥാനാർഥിക്കെതിരെ  ഉയർന്നിരുന്നു .
കഴിഞ്ഞ  തവണ   കൈപ്പത്തിയിൽ  കോൺഗ്രസ് പ്രവർത്തകർ  അരയും  തലയും  മുറുക്കി   പ്രവർത്തിച്ച്   വിജയിപ്പിച്ചതാണ് ഇവരെ.എന്നാൽ   പാർട്ടിയുമായി  യാതൊരു  ബന്ധവും  ഇല്ലാത്ത  തരത്തിലായിരുന്നു  ഇവരുടെ പിന്നീടുള്ള  പ്രവർത്തനങ്ങൾ  എന്ന്  പ്രവർത്തകർ  ആരോപിക്കുന്നു .  ബഹുമാനപ്പെട്ട  മുൻ മുഖ്യമന്ത്രി  ഉമ്മൻ‌ചാണ്ടി  മരിച്ചപ്പോളും  പിന്നീട്   നടന്ന അനുസ്മരണത്തിലൊ  പങ്കെടുക്കാതെ  പുഛിച്ച്  നടന്നയാൾ  ഉമ്മൻ‌ചാണ്ടിയുടെ  ഫോട്ടോ ഉപയോഗിച്ച്  നോട്ടീസിലും  ഫ്ലെക്സിലും പ്രചാരണം  നടത്തുന്നത്  വ്യക്തമായ  അജണ്ടയുടെ  ഭാഗം  ആണെന്നും 5  വർഷം യാതൊരു  നേട്ടങ്ങളും  ഇല്ലാതെ  നടന്ന  ഇവർ  മാണി സി കാപ്പൻ  എം എൽ എ നൽകിയ  വിവിധ  വികസന  പ്രവർത്തന  ഫണ്ടുകൾ  തന്റെ  ഫണ്ടാണ്  എന്ന്  ആൾക്കാരെ  നോട്ടീസുകൾ വഴി തെറ്റി ധരിപ്പിക്കാൻ  ശ്രെമം  നടത്തുന്നുവെന്നും  അതിനെതിരെ  ഇലെക്ഷൻ  കമ്മീഷന്  പരാതി നൽകിയതായും  യുഡിഎഫിനോട്  അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

എൽഡിഎഫ്  സ്ഥാനാർഥിയുടെ  കയ്യിൽ  നിന്നും  പണം  വാങ്ങിയാണ്  ഇവർ  വിമത സ്ഥാനാർഥിയായതെന്നും  അത് മാത്രമല്ല അന്തിനാട്  പെട്രോൾ  പമ്പിന്  തൊട്ടടുത്ത്   ജനവാസ  കേന്ദ്രത്തിൽ  പടക്ക  സംഭരണശാലക്ക്  നിയമ വിരുദ്ധമായി  ലൈസെൻസ്  നൽകിയത്  കഴിഞ്ഞ എൽഡിഎഫ്
കരൂർ പഞ്ചായത്ത്    ഭരണ  സമിതിയും വിമത  വനിതാ  മെമ്പറും പണം വാങ്ങി ഒത്താശ  ചെയ്തിട്ടാണ് എന്നുമുള്ള വളരെ ഗുരുതരമായ ആരോപണങ്ങളും  ഇവർക്കെതിരെ  ഉയരുന്നുണ്ട്.