Sports

ഇന്തോനേഷ്യയെ തോൽപ്പിച്ച് ഇന്ത്യ തോമസ് കപ്പ് കിരീടം സ്വന്തമാക്കി

ഫൈനലിൽ കരുത്തരായ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യയുടെ പുരുഷ ബാഡ്മിന്റൺ ടീം ആദ്യമായി തോമസ് കപ്പ് കിരീടം നേടി. ഞായറാഴ്ച  ബാങ്കോക്കിൽ നടന്ന തോമസ് കപ്പിന്റെ ഫൈനലിൽ ഇന്ത്യ നിലവിലെ ചാമ്പ്യൻമാരും 14 തവണ ജേതാക്കളുമായ ഇന്തോനേഷ്യയെ 3-0 ന് പരാജയപ്പെടുത്തി. ലക്ഷ്യ സെൻ, സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി, കിഡംബി ശ്രീകാന്ത് എന്നിവർ വിജയങ്ങൾ നേടി. മലയാളിയായ എം എസ് അർജുനും, എച്. എസ് പ്രണോയിയും  ഈ ടീമിന്റെ ഭാഗമായിരുന്നു.
ആദ്യമായി തോമസ് കപ്പ് നേടിയ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അവർ ചരിത്രം രചിച്ചുവെന്നും അവരുടെ വിജയം വരാനിരിക്കുന്ന നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും പറഞ്ഞു.

Leave a Reply