Kerala

പാലായിൽ കാറിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു; ആളപായമില്ല


പാലാ: പാലായ്ക്ക് സമീപം ആണ്ടൂർ കവലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൂത്താട്ടുകുളം സ്വദേശി പുനംതടത്തിൽ സണ്ണി ജോണിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ പോയി മടങ്ങുന്ന വഴിയായിരുന്നു സംഭവം. കാറിൽ സണ്ണി മാത്രമാണ് ഉണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ അദ്ദേഹം വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
കാറിന്റെ മുൻഭാഗത്തുനിന്നാണ് തീ പടർന്നു തുടങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാലാ ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി തീയണച്ചു. എന്നാൽ, നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നതിനാൽ വാഹനം പൂർണമായും കത്തിനശിച്ചു.
പ്രാഥമിക നിഗമനം അനുസരിച്ച് ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നു. സംഭവത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗതതടസ്സമുണ്ടായി. ആളപായമില്ലാത്തത് ആശ്വാസകരമായി.
ഇതുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും