Kerala

പാലാ നീലൂരിൽ എൽ.ഡി.എഫ്.-ബി.ജെ.പി. സംഘർഷം; 2 പേർക്ക് പരിക്ക്


പാലാ: നീലൂരിൽ എൽ.ഡി.എഫ്.- ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബി.ജെ.പി. കടനാട് ബ്ലോക്ക് സ്ഥാനാർത്ഥി മുരളീധരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തെ തുടർന്ന് കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചു. ഇരു കൂട്ടരുടേയും പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.