ജോസ് കെ മാണിയുടെ വാർഡിൽ യു ഡി എഫും മാണി സി കാപ്പൻ്റെ വാർഡിൽ എൽ ഡി എഫും വിജയിച്ചു
പാലാ: പാലായിൽ എംഎൽഎയ്ക്കും എംപിയ്ക്കും സ്വന്തം വാർഡുകളിൽ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായില്ല
പാലാ: പാലാ എം എൽ എ മാണി സി കാപ്പൻ്റെ വാർഡ് പുലിമലക്കുന്നിൽ കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലം പറമ്പിലിന് ജയം. യു ഡി എഫ് സ്ഥാനാർത്ഥി മിനിയേക്കാൾ 215 വോട്ട് ഭൂരിപക്ഷം ജിജി ബൈജു നേടി. കിട്ടിയ വോട്ട് 332. എതിർ സ്ഥാനാർത്ഥിയ്ക്ക് 117 വോട്ട് മാത്രമേ നേടാനായുള്ളൂ.
ജോസ് കെ മാണിയുടെ വാർഡായ കൊട്ടാരമറ്റത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ബിജു മാത്യൂസ് 144 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജുവിൻ്റെ വോട്ട് 350. എതിർ സ്ഥാനാർത്ഥി ഡെന്നീസ് തറപ്പേൽ 206 വോട്ട് നേടി.
സ്വന്തം വാർഡുകളിലെ പരാജയം എം എൽ എ യ്ക്കും എം പിയ്ക്കും തിരിച്ചടിയായി.

