അപകടങ്ങളുടെ തുടർക്കഥയായ കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ വീണ്ടും വൻ വാഹനാപകടം
അപകടങ്ങളുടെ തുടർക്കഥയായ കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ വീണ്ടും വൻ വാഹനാപകടം. ഇന്ന് വൈകിട്ട് 5.45-ഓടെ ഒരു ലോറിയും കാറും നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് നിരവധി ആംബുലൻസുകളും തൊടുപുഴയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സംഭവസ്ഥലത്ത് അതിവേഗം എത്തിച്ചേർന്നു. കരിങ്കുന്നം പോലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സജീവ സഹകരണത്തോടെയുള്ള രക്ഷാപ്രവർത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്.

