Kerala

കടനാട് – പാലാ – കോട്ടയം റൂട്ടിൽ പുതിയ പ്രിയദർശിനി ബസ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്  കടനാട് മണ്ഡലം കമ്മിറ്റി


കടനാട്: കടനാട് പഞ്ചായത്തും സമീപ പ്രദേശങ്ങളും നേരിടുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനായി തൊടുപുഴ – കരിങ്കുന്നം – പിഴക് – കടനാട് – കൊല്ലപ്പള്ളി – പാലാ – കോട്ടയം റൂട്ടിൽ പുതിയ പ്രിയദർശിനി ബസ് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു.
ഗതാഗത മന്ത്രി സി.പി. ജോണിനും, സർക്കാർ ചീഫ് വിപ്പ് അഡ്വ. എ.പി. ജോൺ ജോസഫിനും, പാലാ എം.എൽ.എ മാണി സി. കാപ്പനും നൽകിയ നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കടനാട് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾ, തൊഴിലാളികൾ, വ്യാപാരികൾ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് നിലവിൽ മതിയായ പൊതുഗതാഗത സൗകര്യം ലഭ്യമല്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് കോട്ടയം, പാലാ, തൊടുപുഴ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകൾ സ്വകാര്യ വാഹനങ്ങളെയും ചെലവേറിയ മറ്റ് യാത്രാമാർഗങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
ഈ സാഹചര്യത്തിൽ തൊടുപുഴ – കരിങ്കുന്നം – പിഴക് – കടനാട് – കൊല്ലപ്പള്ളി – പാലാ – കോട്ടയം റൂട്ടിൽ പുതിയ ബസ് സർവീസ് അനുവദിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്നും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള ജനങ്ങളുടെ പ്രവേശനം കൂടുതൽ സുഗമമാക്കുമെന്നും മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു

മണ്ഡലം പ്രസിഡന്റ് ജോസ് വടക്കെക്കര, ജോസ് പ്ലാശനാൽ,സെബാസ്റ്റ്യൻ പോണാട്ടുകുന്നേൽ, ബിന്ദു സതീഷ്കുമാർ. മണിക്കുട്ടി സന്തോഷ്‌. , റീത്താമ്മ ജോർജ്. ഔസപ്പച്ചൻ പൂവേലി. രാജൻ കുളങ്ങര. ബേബി കുറുവത്താഴ,ജെയ്സൺ പ്ലാക്കണി. എബി ചാകാണിയങ്കൽ,ബിജു പറത്താനത്,ഷിനു പലത്തുങ്കൽ ,ബേബി ഇരുരിക്കൽ. മനോജ്‌ നടുവിലെകുറ്റ്. ജോൺസൻ കുഴിഞ്ഞാലി. ചെറിയാൻ മണ്ണാറകത്തു ,മജു പുത്തൻകണ്ടം, അരുൺ ഓടക്കൽ,ദീപ ജോർജ്,മേരീ തോമസ്, ജോയീസ് പുതിയമഠം തുടങ്ങിയവർ നേതൃത്വം നൽകി