ട്വൽത് മാൻ (12th Man) ഹോട്സ്റ്റാറിലൂടെ ഈ മാസം 20നു റിലീസ് ചെയ്യുകയാണ്

ട്രെയിലറിൽത്തന്നെ ആകാംക്ഷയും ഉദ്വേഗവും നിറച്ച ട്വൽത് മാൻ (12th Man) ഹോട്സ്റ്റാറിലൂടെ ഈ മാസം 20നു റിലീസ് ചെയ്യുകയാണ്. ദൃശ്യം രണ്ടു ഭാഗങ്ങൾക്കു ശേഷം മോഹൻലാൽ– ജീത്തു ജോസഫ്– ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടു വീണ്ടും ഒന്നിക്കുമ്പോൾ, ആ പന്ത്രണ്ടാമനിൽ ഒളിപ്പിച്ചിരിക്കുന്ന സസ്പെൻസിന്റെ ഗ്രാഫ് എത്രയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. ഒരുപാട് ലോക്കേഷനുകളില്ല. എൺപതു ശതമാനവും ഒരു ഹിൽസ്റ്റേഷനിലെ റിസോർട്ടിലാണ്. കോവിഡ് സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണം.