പദ്ധതി വിഹിതം 100 ശതമാനം ചെലവാക്കിയതിനുള്ള പ്രശംസാ പത്രം കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷ രാജു ഏറ്റുവാങ്ങി

2021-2022 വർഷത്തെ വാർഷിക പദ്ധതിയിൽ ടി.എസ്.പി പദ്ധതി വിഹിതം 100 ശതമാനം ചെലവാക്കിയതിനുള്ള പ്രശംസാ പത്രം ബഹു. തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ ഗോവിന്ദൻ മാസ്റ്ററിൽനിന്നും തൃശൂര്‍ കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷ രാജു, പഞ്ചായത്ത് സെക്രട്ടറി ശ്രി. ലിജോ ജോബ്, പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം സീനിയര്‍ ക്ലാര്‍ക്ക് ശ്രീ മനോജ് എന്നിവര്‍ ഏറ്റുവാങ്ങി. എസ്.സി.പി വിഹിതം 97 ശതമാനവും സാധാരണ വിഹിതം 100 ശതമാനവും ചെലവാക്കുന്നതിന് പഞ്ചായത്തിന് സാധിച്ചുവെന്ന് പ്രസിഡന്‍റ് ഉഷ രാജു അറിയിച്ചു.

Leave a Reply