എരുമേലി വിമാനത്താവള പദ്ധതി;നിർദേശിക്കപ്പെട്ട സ്ഥലം റൺവേക്ക് അനുയോജ്യമെന്നു റിപ്പോർട്ട്

എരുമേലി ∙ നിർദിഷ്ട എരുമേലി (ശബരിമല) വിമാനത്താവളത്തിന്റെ റൺവേ നിർമാണത്തിന് നിർദേശിക്കപ്പെട്ട സ്ഥലം റൺവേക്ക് അനുയോജ്യമെന്നും സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്നും ഉള്ള സ്വകാര്യ ഏജൻസി റിപ്പോർട്ട് വന്നതോടെ വിമാനത്താവളം യാദാർഥ്യമാകാനുള്ള സാധ്യത തെളിഞ്ഞു. സിവിൽ ഏവിയേഷൻ ഡയറക്ടറുടെ പ്രതികൂല റിപ്പോർട്ടിനെ തുടർന്നു നടത്തിയ ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേയിലാണ് റൺവേ അനുയോജ്യമെന്നു കണ്ടെത്തിയത്.

എരുമേലി– തിരുവനന്തപുരം പാതയിലെ മുക്കട നിന്നാണു റൺവേ സാധ്യമാക്കുകയെന്നു സൂചനയുണ്ട്. 2,600 ഏക്കറിൽ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലാണു വിമാനത്താവളം നിർമിക്കുക. മൊട്ടക്കുന്നുകൾ മാത്രമുള്ള പ്രദേശമായതിനാൽ നിർമാണച്ചെലവു കുറയും. റബർ എസ്റ്റേറ്റായതിനാൽ പരിസ്ഥിതി സന്തുലിതാവസ്ഥക്കു നിർമാണം മൂലം കോട്ടമുണ്ടാകില്ല. കെട്ടിടങ്ങളുമില്ല. എസ്റ്റേറ്റ് നിവാസികൾ പൂർണമായി പദ്ധതിയെ അംഗീകരിക്കുന്നതിനാൽ കുടിയൊഴിപ്പിക്കലും ഉണ്ടാവുന്നില്ല.അതിനാൽ പദ്ധതി യാഥാർഥ്യമാകാനുള്ള വഴി തെളിയുകയാണ് ,വികസന പാതയിൽ പിണറായി വിജയൻ സർക്കാരിനുള്ള ഇച്ഛാശക്തി വെളിവാക്കുന്ന പദ്ധതീയാണ് എരുമേലി വിമാനത്താവളം

Leave a Reply