പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദം

ഫണ്ട് തിരിമറി വിവാദം കേവലം ആരോപണം മാത്രമല്ലെന്നും, മാധ്യമ സൃഷ്ടി അല്ലെന്നും അഴിമതി നടന്നിട്ടുണ്ടെന്നും കൃത്യമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 12 ന് ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മറ്റിയിൽ നിന്ന് രണ്ട് പേരെ പുറത്താക്കുകയും, കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് സ്ഥലം എംഎൽഎയെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തിട്ടുണ്ടെന്ന് അറിയുന്നത് 12 ആം തീയതി രാത്രി 8 മണി കഴിയുമ്പോഴാണ്. നടന്ന കോടികളുടെ അഴിമതിയിൽ ബാക്കി നടപടികൾ സംസ്ഥാന കമ്മറ്റി തീരുമാനിക്കുമെന്നുള്ളതാണ് മറ്റൊരു വിവരം. കൂട്ടത്തിൽ ഏറ്റവും കോമഡി ആയിട്ട് തോന്നിയത് കള്ളനെ പിടിച്ച പോലീസിനെ പാർട്ടി ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി ആയിരുന്നു. അതായത് ഏരിയ കമ്മിറ്റിയിൽ നടന്ന അഴിമതി കണ്ടെത്തിയ നിലവിലെ കമ്മിറ്റി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പകരം താത്കാലികമായി മറ്റൊരാളെ നിയോഗിച്ചു പോലും. അടിപൊളി.അപ്പൊ പറഞ്ഞു വന്നത് ഇതാണ്, അങ്ങനെ അവസാനം അഴിമതിക്കർക്ക് പാർട്ടി ശിക്ഷ കൊടുത്ത സ്ഥിതിക്ക് അഴിമതി നടന്നിട്ടില്ല, പാർട്ടി അതേ പറ്റി അന്വേഷിക്കുന്നത് ഞങ്ങൾ അറിഞ്ഞിട്ടില്ല, ഇതൊക്കെ മാധ്യമ സൃഷ്ടി, കുപ്പിക്കും കോഴിക്കാലിനും വേണ്ടിയുള്ള പണിയെന്നൊക്കെ നിലവിളിച്ച ആ ന്യായീകരണ സൈബർ ടീമുകൾ ഇതിനെ കൂടി ഒന്ന് വന്ന് ന്യായീകരിക്കേണ്ടതാണ്. കൂട്ടത്തിൽ നിലവിലെ 3 ഒഴിവിലേക്ക് തള്ളിക്കയറാൻ വല്ല ചാൻസും ഉണ്ടോന്ന് കൂടി നോക്കാൻ മറക്കരുത്. എന്തൊക്കെയായിരുന്നു ബഹളം. കള്ള്, കോഴിക്കാല്, അരി പ്രശ്നം, തെറ്റുദ്ധാരണ, മാധ്യമ സൃഷ്ടി, ഡിഫമേഷൻ, പത്രക്കുറിപ്പ്, പ്രാദേശിക ചാനലുകൾക്ക് ചോദ്യം അങ്ങോട്ട് പറഞ്ഞു കൊടുത്തിട്ടുള്ള ഇന്റർവ്യൂ, ഇതൊക്കെ പൊക്കി പിടിച്ചോണ്ട് നടക്കാൻ ചെല്ലും ചിലവും കൊടുത്തു വളർത്തുന്ന കുറെ സൈബർ പോരാളികൾ. അവസാനം പവനായിയെ പാർട്ടി ഒരാഴ്ച്ച മുമ്പ് ശവമാക്കേം ചെയ്ത്