ഡൽഹി പോലീസിൻ്റെ നടപടി മൃഗീയം : യൂത്ത് ഫ്രണ്ട്

ഡൽഹി : കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയെ അകാരണമായി ഇ. ഡി ചോദ്യം ചെയ്യുന്നത് പ്രതിഷേധിച്ച വനിതാ എം പിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയുള്ള ഡൽഹി പോലിസിൻ്റെ നടപടി മൃഗീയം ആണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആരോപിച്ചു.
കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയെ രാഷ്ട്രിയമായി തകർക്കാൻ ഇ.ഡിയെ കൂട്ടുപിടിക്കുന്നത് രാഷ്ട്രിയ പാപ്പരത്തമാണ് . ഡൽഹി പോലീസിൻ്റെ കാട്ടാളത്തം അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധിയെ അന്യായമായി ചോദ്യം ചെയ്യുന്നത് നിർത്തണമെന്നും ബിജു ചെറുകാട് ആവശ്യപ്പെട്ടു.

Leave a Reply