കേരളാ കോൺഗ്രസിനെ ബോധപൂർവ്വം ഒഴിവാക്കിയിട്ട് ചെയർമാന്റെ ന്യയികരണം ബാലിശം: ജോർജ് പുളിങ്കാട്

പാലാ :മുൻ മുൻസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവൻ സ്ഥലത്തില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ലോയേഴ്സ് ചേംബർ ഉദ്ഘാടനത്തിന്റെ നോട്ടീസിൽ പടവന്റെ പേര് ഉൾപ്പെടുത്തിയിട്ട് കേരള കോൺഗ്രസിൻറെ പ്രതിനിധി എന്ന് വരുത്തി തീർക്കാൻ പാലാ മുൻസിപ്പൽ ചെയർമാൻ നടത്തുന്ന ശ്രമം ബാലിശമാണെന്ന് കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് പറഞ്ഞു.

ജീവിച്ചിരിക്കുന്ന എല്ലാ മുൻ മുൻസിപ്പൽ ചെയർമാൻമാരെയും പ്രോഗ്രാമിൽ ഉൾപ്പെടുത്താനായിട്ടെങ്കിലും പടവന്റെ പേര് നോട്ടിസിൽ വച്ചതിൽ സന്തോഷമുണ്ടെന്നും ജോർജ് പുളിങ്കാട് പറഞ്ഞു.

കേരള കോൺഗ്രസ് പ്രതിനിധിയായി പാലാ ടൗൺ മണ്ഡലം പ്രസിഡണ്ട് ജോഷി വട്ടക്കുന്നേലിനെ ഉൾപ്പെടുത്താതിരുന്നിട്ട് ഇപ്പോൾ ന്യയികരണവുമായി മുൻസിപ്പൽ ചെയർമാൻ ഇറങ്ങിയിരിക്കുന്നത് ബാലിശമാണെന്നും പുളിങ്കാട് കുറ്റപ്പെടുത്തി.