കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് സ്ഥാനം കേരളാ കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം

കാഞ്ഞിരപ്പള്ളി: കേരളാ കോൺഗ്രസ്സ് (എം) ന് തനിച്ച് ഭൂരിപക്ഷം മുള്ള കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായി.. ഒന്നിലധികം ആൾക്കാൾ പ്രസിഡൻ്റ് സ്ഥാനത്തിനായി അവകാശ വാദവുമായി രംഗത്തെത്തിയതോടെയാണ് ആരെ പ്രസിഡൻ്റ് ആക്കണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തെ ആശയ കുഴപ്പത്തിലാക്കിയത്.നിലവിൽ പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ സാജൻ കുന്നത്ത് ‘കൂന്നത്തിനെ ആ ജീവാനന്ത എതിരാളിയും യൂത്ത് ഫ്രണ്ട് (എം) മുൻ സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജോർഡിൻകിഴക്കേത്തലക്കൽ, മുൻ യൂത്ത്ഫ്രണ്ട് ഭാരവാഹിയും ചിറക്കടവ് ഗ്രാമപഞ്ചയത്തംഗവുമായ സുമേഷ് ആൻഡ്രൂസ് എന്നിവരാണ് പ്രസിഡൻ്റ് സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്ത് വന്നത്.ഇതോടെ ആരെ ഉൾകൊള്ളണം ആരെ തള്ളണം എന്ന കാര്യത്തിൽ വിഷമവൃത്തത്തിൽ ആണ് പാർട്ടി നേതൃത്വം.ഇതിനു പരിഹാരം കണ്ടെത്തി എല്ലാവരെയും കൂടെ നിർത്തുക എന്നതന്ത്രത്തിൻ്റെ ഭാഗമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി മൂന്നംഗ കമ്മീഷനെ വെച്ചിരിക്കുകയാണ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാൻ” പാർട്ടി ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്ജ് ,അഡ്വ: ജോസ് ടോം,പ്രെഫ: ലോപ്പസ്മാത്യു എന്നിവരെയാണ് പ്രസിഡൻ്റിനെ കണ്ടെത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത് ഇവരുടെ സഹായി ആയി പാർട്ടി ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.. കാഞ്ഞിരപ്പള്ളി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെയും പാലാ നിയോജക മണ്ലത്തിലെ എലിക്കുളം ഗ്രാമപഞ്ചായത്തു മാണ് ബാങ്കിൻ്റെ പ്രവർത്തന പരിധി. അതിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കനും ജലസേചന മന്ത്രി റോഷി അഗസ്റ്റിനും സാജൻ കുന്നത്തിനുവേണ്ടി അണിയറിൽ കരുക്കൾ നീക്കുന്നു ”എന്നാൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആകെയുള്ള 10 പേരിൽ എട്ട് പേരും സാജൻ കുന്നത്ത് പ്രസിഡൻറ് ആകുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.. നിലവിൽ പാറത്തോട് മണ്ലം പ്രസിഡൻ്റ് തോമസ് കട്ടയ്ക്കൽ മാത്രമാണ് കുന്നത്തിനൊപ്പമുള്ളത്. എരുമേലി മണ്ലം പ്രസിഡൻ്റ് ആരോടും മമതയില്ലാതെ മുഖം തിരിഞ്ഞു നിൽക്കുന്നു.നേരത്തെ ബാങ്കിൽ നിയമനവുമായി ബസപ്പെട്ട് ആരോപണ വിധേയനായ ആളും ഇതിൻ്റെ ചേരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട സുമേഷ് ആൻഡ്രൂസ്സിനു വേണ്ടി ചീഫ് വിപ്പ് ഡോ എൻജയരാജും രംഗത്തുണ്ട് ‘അതോടപ്പം പ്രാദേശിക നേതാക്കളുടെ പിന്തുണയോടെയാണ് സാജൻ തൊടുകയുടെയും ജോർഡിൻകിഴക്കേത്തലക്കലിൻ്റെയും തേരോട്ടം.ഏതൊക്കെയായാലും തൊട്ടു കക്ക് എതിരെ നിയമ ന വു മാ യി ബന്ധപ്പെട്ട് ഡിവൈഎഫ്ഐക്കാർ തെരുവിൽ നേരിട്ട് വസ്ത്രാക്ഷേപം നടത്തി കൈകാര്യം ചെയ്തതിനാൽ ഖാദി ബോർഡ് മെമ്പർ സ്ഥാനം പറഞ്ഞ് വെട്ടാനാണ് സാധ്യത: കഴിഞ്ഞ 5 വർഷക്കാലും കാഞ്ഞിരപ്പള്ളി നിയോജക മണ്ലത്തിൽപ്പെട്ട സണ്ണി കുട്ടി അഴകബ്രയിൽ ആയിരുന്നു അതുകൊണ്ട് ഇത്തവണ പൂഞ്ഞാറിന് കിട്ടിയെ തീരു എന്ന നിലപാട് പാട് പാർട്ടി എടുത്താൽ സുമേഷും ക്ലിൻ ഔട്ട് .പിന്നെ അവശേഷിക്കുന്നത് കുന്നത്തും ജോർഡിനും മാത്രം. സാജൻ ആദ്യമായി ബോർഡിലെത്തിയെങ്കിൽ ജോർഡിൽ മൂന്നാം തവണയാണ് ബോർഡിൽ എത്തുന്നത്.എന്നാൽ കൂളത്തുങ്കൻ്റയും റോഷിയുടെയും പ്രസിസ്റ് സ്ഥാനം കരസ്ഥമാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സാജൻ കുന്നത്ത്’ ‘ഏതൊക്കെയായാലും തനിച്ച് ഭരണം കിട്ടിയ ബാങ്കിൽ ആരെ പ്രസിഡൻ്റ് ആക്കും എന്ന കാര്യത്തിൽ തീരുമാനം എടുക്കാതെ വിഷമവൃത്തത്തിലാണ് ജോസ് കെ മാണിയും പാർട്ടിയും’ ഇതിൽ ആരെ ഉൾകൊണ്ട് ആരെ തഴഞാലും വരാൻ പോകുന്നത് പ്രതിഷേധത്തിൻ്റെ അലയടികൾ ആയിരിക്കും

Leave a Reply