ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ,കേരളo കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ. കേന്ദ്ര നികുതി പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറുരൂപയും ആണ് കുറച്ചതു ഇതുവഴി വിപണിയിൽ പെട്രോൾ ലീറ്ററിന് 9.50 രൂപയും ഡീസൽ ലീറ്ററിന് ഏഴു രൂപയുമാണ്കുറയുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഉജ്ജല പദ്ധതിക്ക് കീഴിൽവരുന്ന ഒൻപതു കോടി കുടുംബത്തിന് പാചക വാതകത്തിനു 200 രൂപ സബ്സിഡി നൽകും എന്നും പറഞ്ഞു
ഇതുവഴി കേന്ദ്ര സർക്കാരിന് ഒരുലക്ഷം കോടി അധിക ബാധ്യത വരും എന്നാണ് കണക്കു കൂട്ടുന്നത് .കേന്ദ്രത്തോടൊപ്പം സംസ്ഥാന സർക്കാരുകൾ നികുതി കുറച്ചാൽ ഇന്ധന വില വീണ്ടും കുറയും ,എന്നാൽ കേരളസർക്കറിനു കേന്ദ്രത്തിന്റെ പ്രഹരമായിട്ടാണ് ഇന്ധന വില കുറയുന്നത് ,വില കുറയുന്നതോടെ കേ രള സർക്കാരിന്റെ നികുതി വരുമാനത്തിൽ കുറവ് വരുന്നതും കേരളo കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും.

Leave a Reply