നീലൂർ ബാങ്കിൽ വയോധികക്കു നിക്ഷേപം തിരികെ നല്കാൻ കോടതി വിധി

നീലൂർ സർവീസ് സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപം പിൻവലിക്കാനെത്തിയ 80 വയസ്സുള്ള അവകാശികളില്ലാത്ത വിധവക്ക് തുക നൽകാതെ മടക്കി അയച്ച ബാങ്ക് സെക്രട്ടറിക്ക് എതിരെ വയോധിക ഹൈ കോടതിയെ സമീപിച്ചു.അടിയന്തിരമായി കേസ് പരിഗണിച്ച കോടതി രണ്ടു തവണകളായി ഒക്ടോബര് 31 ,നവംബര് 30 തീയതികളിലായി നിക്ഷേപം തിരികെ നൽകാൻ ജസ്റ്റിസ് സതീഷ് നൈനാൻ ഉത്തരവായി.
സാധാരണക്കാർക്കു നിക്ഷേപ തുക നൽകുന്നതിന് 25000 എന്ന പരിധി വെച്ച ബാങ്ക് ഭരണസമിതിക്ക് തിരിച്ചടി ആയിരിക്കുകയാണ് വിധി.