സെക്രട്ടറിയേറ്റ് വളയൽ പിണറായി സർക്കാരിന് താക്കീതായി മാറും: ജോയി എബ്രാഹം

കോട്ടയം : ഒക്ടോബർ 18 ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ പിണറായി സർക്കാരിന് താക്കീതായി മാറുമെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം പറഞ്ഞു.
ഇടതു സർക്കാരിൻറെ അഴിമതിയും , വിലക്കയറ്റവും ദുർഭരണവും തുറന്ന് കാണിക്കുവാൻ UDF മണ്ഡലം കമ്മിറ്റികളുടെ നേത്യത്വത്തിൽ നടക്കുന്ന മണ്ഡലം പദയാത്രകൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണന്നും ജോയ് എബ്രഹാം അഭിപ്രായപ്പെട്ടു.
സെക്രട്ടറിയേറ്റ് വളയലിനെ കുറിച്ചും , പദയാത്രകളുമായി ബന്ധപ്പെട്ട അവലോകനം നടത്തുന്നതിനായി കോട്ടയം ഡിസിസിയിൽ ചേർന്ന ജില്ല UDF നേത്യയോഗം ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ധേഹം.
UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
.ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, പി.എം. സലിം, റ്റി.സി. അരുൺ, ടോമി വേധഗിരി, റ്റി.ആർ മധൻലാൽ , കെ. വി ഭാസി തുടങ്ങിയവർ പ്രസംഗിച്ചു.