കൊൽക്കത്തയിൽ പുതിയ വീട് വാങ്ങി സൗരവ് ഗാംഗുലി

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കൊൽക്കത്തയിലെ ലോവർ റൗഡൺ സ്ട്രീറ്റിൽ രണ്ട് നിലകളുള്ള ഒരു മാൻഷൻ വാങ്ങി. ബിരേൻ റോയ് റോഡിലെ തന്റെ വസതിയിൽ 49 വർഷം ചെലവഴിച്ചതിന് ശേഷം, മുൻ ഇന്ത്യൻ നായകൻ ഇപ്പോൾ നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു പുതിയ മാൻഷൻ വാങ്ങിയിരിക്കുന്നു. ഒരു ഡസനിലധികം മുറികളും പരന്നുകിടക്കുന്ന പുൽത്തകിടികളുമുള്ള കോടികൾ വിലമതിക്കുന്ന ഇരുനില മാളികയാണിത്. വളരെ തിരക്കുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും, പച്ചപ്പുകളാൽ ചുറ്റപ്പെട്ട തെരുവിന്റെ അവസാന ഭാഗത്താണ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.