സംസ്ഥാന സർക്കാർ പെട്രോൾ ഡീസൽ അധികനികുതി ഒഴിവാക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം :വിലക്കയറ്റംമൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസം പകരാൻ സംസ്ഥാന ഗവൺമെൻറ് പെട്രോൾ, ഡീസൽ, അധിക നികുതി വരുമാനം ഒഴിവാക്കി കേരളത്തിൽ വിലകുറച്ച് നൽകാൻ തയാറകണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ വില വർധിപ്പിച്ചു കൊണ്ടിരുന്ന സമയത്തും കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി ഗവൺമെൻറ് മുൻ കാലങ്ങളിൽ കേരളത്തിൽ പെട്രോളിന് വില കുറച്ച് നൽകിയിരുന്നു എന്നും ,
ഇപ്പോൾ കേന്ദ്രം പെട്രോളിനും , ഡീസലിനും വില കുറച്ച സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് വില കുറയ്ക്കണമെന്നും , അല്ലാത്ത പക്ഷം പാവങ്ങളുടെ സർക്കാർ എന്ന് പറഞ്ഞ് ഭരണത്തിൽ തുടരാൻ അവകാശമില്ല എന്നും സജി പറഞ്ഞു.