പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നേരിയ തീപിടിത്തം; സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നേരിയ തീപിടിത്തം. ശനിയാഴ്ച ഉച്ചയ്ക്ക് 12.35 നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ വിഭാഗം സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ തീയണച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 20,000 കോടി രൂപയിലേറെ മുതല്‍മുടക്കുളള പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. 10 മന്ദിരം, അതില്‍ 51 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ 51,000 ജീവനക്കാര്‍. ഇവര്‍ക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗര്‍ഭ മെട്രോ പാത. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുളള പുതിയ മന്ദിരത്തിന്റെ ഉയരവും തുല്യമാണ്.

Leave a Reply