പി സി ജോർജിന് ഞായറാഴ്ച വിലക്ക്;നാളെ ചോദ്യംചെയ്യലിനു ഹാജരാകണം

ചോദ്യംചെയ്യലിനു ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയതോടെ ജോർജിനു തൃക്കാക്കരയിലെ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി. ഞായറാഴ്ചയാണ് തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാനിക്കുന്നത്.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഞായറാഴ്ച തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ മറുപടി നല്‍കുമെന്നായിരുന്നു പി.സി.ജോര്‍ജ് ജയിൽമോചിതനായശേഷം പറഞ്ഞിരുന്നത്.
അന്വേഷണവുമായി സഹകരിക്കണമെന്ന് പി.സി.ജോർജിനുള്ള ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ ചോദ്യംചെയ്യലിനു ഹാജരാകാതിരുന്നാൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കുറ്റം പൊലീസിനും പ്രോസിക്യൂഷനും പി.സി.ജോർജിനെതിരെ ചുമത്താനാകും.
ഞായറാഴ്ച രാവിലെ 11 മണിക്കു തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.