കൃഷിനാശനഷ്ടം: സർക്കാർ കർഷകരെ വഞ്ചിക്കുന്നു: കേരള കോൺഗ്രസ്

മഴ മൂലം നെൽകൃഷിയിൽ കനത്ത നാശനഷ്ടം നേരിട്ട കർഷകരെ നഷ്ടപരിഹാരം വൈകിപിച്ചു കൊണ്ട് സർക്കാർ വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ജേക്കബ് ഏബ്രഹാം ആരോപിച്ചു.
കേരള കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റി നടത്തിയ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡൻ്റ് സണ്ണി തോമസ് കളത്തിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന നേതാക്കളായ റോയി ഊരാംവേലി, ജോസ് കോയിപ്പളളി, ജോസ് കാവനാട്, പ്രകാശ് പനവേലി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്, ബാബു പാറക്കാടൻ, പി സി ജോസഫ്, സി ടി തോമസ്, സുജ ട്രീസ, ജോസഫ് കുഞ്ഞ് എട്ടിൽ, സണ്ണി കൽക്കിശേരി തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply