സിവിൽ സർവീസ് പരീക്ഷയിൽ മലയാളി വിദ്യാർത്ഥികൾക്കു അഭിമാനാനേട്ടം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയിൽ മലയാളി വിദ്യാർത്ഥികൾ
മുന്നിൽ . ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കരയാണ് കേരളത്തിൽ ഒന്നാമത്. അഖിലേന്ത്യാ തലത്തിൽ ഇരുപത്തിയൊന്നാം റാങ്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ജേതാവിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒൻപതു മലയാളികളാണ് ആദ്യ നൂറുറാങ്കുകളിൽ ഇടം പിടിച്ചത്. ഈ വർഷത്തെ ഫലം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്ക് അഭിമാനിക്കാവുന്നതുകൂടിയാണ്. ദിലീപ് ഉൾപ്പെടെ അക്കാദമിയിൽ പരീക്ഷാ പരിശീലനം നേടിയ ഇരുപത്തിയഞ്ചുപേരാണ് ഇക്കുറി സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്.

Leave a Reply