നീലൂർ ടൗണിൽ അപകടസാധ്യത ഉയർത്തി ട്രാന്സ്ഫോർമർ

ദിവസേനെ നൂറുകണക്കിന് സ്കൂൾ കുട്ടികളും വഴിയാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന തിരക്കേറിയ നീലൂർ ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ട്രാന്സ്ഫോർമർ അപകടസാധ്യത ഉയർത്തുന്നതായി പരാതി ,മറ്റു സ്ഥലങ്ങളിൽ ഉള്ള ട്രാന്സ്ഫോർമർകൾക്ക് ചുറ്റും വേലി ഉള്ളപ്പോൾ വഴിയുടെ അരികിൽ ഉള്ള ഈ
ട്രാന്സ്ഫോർമർനു ചുറ്റും സംരക്ഷണ വേലി നിർമിക്കാത്ത കെ എസ് ഇ ബി അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയുന്നത് ,അപകടസാധ്യത ഉയർത്തുന്ന ട്രാന്സ്ഫോർമർ നു ചുറ്റും സംരക്ഷണ വേലി നിര്മിക്കുകയോ മാറ്റി സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം