L.D.F ഹർത്താൽ കാപട്യം . കെ.ഫ്രാൻസീസ് ജോർജ്

സംരക്ഷിത മേഖലകൾക്ക് ചുറ്റും ഒരു കി.മീ ബഫർ സോൺ വേണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിക്ഷേധിച്ച് ഇടുക്കി ജില്ലയിൽ LDF ജൂൺ 10 – ന് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താൽ തങ്ങളുടെ തെറ്റ് മറച്ച് വയ്ക്കുന്നതിനും ജനങ്ങളെ തെറ്റിധരിപ്പിക്കാനുമാണെന്ന് കെ. ഫ്രാൻസീസ് ജോർജ്.

2019 ഒക്ടോബർ 23 – ന് LDF സർക്കാരാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ സംരക്ഷിതവനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങളുൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കി.മീ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി കരട് വിജ്ഞപന നിർദേശങ്ങളിൾ മാറ്റം വരുത്താൻ തത്വത്തിൽ അംഗീകാരം നൽകിയത്.

ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ പശ്ഛാത്തലത്തിൽ കേരളം സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് പഠനം നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ UDF സർക്കാർ നിയോഗിച്ച ഡോ. ഉമ്മൻ വി ഉമ്മൻ കമ്മിറ്റി ബഫർ സോൺ കേരളത്തിൽ നടപ്പിലാക്കരുതെന്ന് നിർദേശിച്ചിരുന്നു. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തിൽ ബഫർ സോൺ നടപ്പിലാക്കിയാൽ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും തോട്ടങ്ങളും ബഫർ സോണിനുള്ളിൽ വരുമെന്നതിനാലും അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുൻകൂട്ടിക്കണ്ടാണ് കമ്മിറ്റി ഈ നിർദേശം നൽകിയത്. ഈ നിലപാട് എല്ലാ കക്ഷികളും അംഗീകരിച്ചിട്ടുള്ളതുമാണ്. എന്നാൽ ഇതിന് വിരുദ്ധമായി 2019-ൽ LDF സർക്കാർ ഒരു കി.മീ ചുറ്റളവിൽ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ബഫർ സോൺ നടപ്പിലാക്കാം എന്ന തീരുമാനമെടുത്തത് എന്ത് കാരണം കൊണ്ടെന്ന് ജനത്തോട് വിശദീകരിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ആശങ്കൾക്ക് മുഖ്യപരിഗണ കൊടുത്തു കൊണ്ട് പ്രശ്നപരിഹാരത്തിനായി അടിയന്തര സർവ്വകക്ഷിയോഗം വിളിക്കാൻ സർക്കാർ തയ്യാറാകണം. ഹർത്താൽ പ്രഹസനത്തിന് പകരം മലയോര ജനതയെ ഞെരുക്കുന്ന നിർമ്മാണ നിശോധനം, മരം മുറി നിരോധനം, ബഫർ സോൺ പ്രഖ്യാപനം, പട്ടയ നടപടികളിലെ മെല്ലെ പോക്ക് എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതുമുന്നണിയും സർക്കാരും സത്വര നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത് എന്ന് കെ. ഫ്രാൻസീസ് ജോർജ് അഭിപ്രായപ്പെട്ടു.

Leave a Reply