ഏകാധിപത്യ ദുർഭരണത്തിന് എതിരെയുള്ള വിധിയെഴുത്ത്: തിരുവഞ്ചൂർ


കോട്ടയം: കേരളത്തിലെ പിണറായി സർക്കാരിന്റെ ഏകാധിപത്യ ദുർഭരണത്തിനെതിരെ ഉള്ള ജനവിധി ആണ് തൃക്കാക്കരയിൽ നടന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.ഒറ്റക്കെട്ടായി യു.ഡി.എഫ്. നിന്നാൽ അതിനെ അതിജീവിക്കാൻ ആർക്കും സാധിക്കില്ലയെന്നും ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമാ തോമസിന്റെ വിജയം ആഘോഷിച്ചു കൊണ്ട് കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ ആഘോഷ പരിപാടിയോട് അനുബന്ധിച്ച് മധുരം നൽകി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
UDF ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബടായി, കേരളാ കോൺഗ്രസ് സംസ്ഥാന അഡ്വയിസർ ഇ.ജെ.ആഗസ്തി, ജില്ലാ പഞ്ചായത്ത് മെമ്പർ വൈശാഖ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെ.റ്റി.ജോസഫ്, എസ്.രാജീവ്, പ്രിൻസ് ലൂക്കോസ്, എ.കെ. ജോസഫ്, ജോയി ചെട്ടിശ്ശേരി, കുര്യൻ പി കുര്യൻ, ജെ.ജി. പാലക്കലോടി, വി.കെ.അനിൽകുമാർ, എസ്.ഗോപകുമാർ, കുഞ്ഞുമോൻ ഒഴുകയിൽ, അസീസ് കുമാരനെലൂർ, ജോബോയി പാലക്കലോടി, സിസി ബോബി, രജനി സന്തോഷ്, അജീഷ് പൊന്നാത്ത്, ജ്യോതിഷ് മോഹനൻ, വി.റ്റി.സോമൻകുട്ടി, ഗോപകുമാർ, ലിബിൻ കെ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.