തൊടുപുഴ- ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് പുനഃരാരംഭിക്കണം

തൊടുപുഴ- ഈരാറ്റുപേട്ട റൂട്ടിൽ സർവ്വീസ് പുനരാംഭിക്കണമെന്ന് എൻജിഒ യൂണിയൻ തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. തൊടുപുഴ- ഈരാറ്റുപേട്ട റൂട്ടിൽ രാവിലെ 7.30 കഴിഞ്ഞാൽ 10.30ന് മാത്ര മാണ് കെഎസ്ആർടിസി ബസുള്ളത്. ഇപ്പോൾ രാവിലെ 8.40 ന് ഒരു പ്രൈവറ്റ് ബസ്സ് തൊടുപുഴയിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോയാൽ പിന്നെ 9.25 ന് മാത്രമാണ് ഒരു പ്രൈവറ്റ് ബസ്സുള്ളത്.രാവിലെ 8.50 നും 9.05 നും സർവീസ് നടത്തിയിരുന്ന KSRTC ബസുകൾ ഇപ്പോഴില്ല.ഇതുമൂലം യാത്രക്കാർ ദുരിതത്തിലാണ്. കെഎസ്ആർടിസി സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ തൊടുപുഴ വെസ്റ്റ് ഏരിയ പ്രസിഡന്റ് ബിജു സെബാ സ്റ്റ്യൻ, സെക്രട്ടറി കെ എസ് ഷിബുമോൻ എന്നിവർ തൊടുപുഴ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി.