മേലുകാവ് പഞ്ചായത്തിൽ സബ് ട്രഷറി വേണം

മേലുകാവ്: സർക്കാർ ജീവന ക്കാർ ഒട്ടേറെയുള്ള മേലുകാവ് പഞ്ചായത്തു പരിധിയിൽ സബ് ട്രഷറി ആരംഭിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി. സർക്കാർ സേവനങ്ങളിൽ നിന്നു വിരമിച്ചവർ ഒട്ടേറെ യുള്ള മേഖലയാണ് ഇവിടം. കൂടാതെ സ്കൂളുകൾ, കോളജ്, വിവിധ സർക്കാർ ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ, കരാർ ജോലിക്കാർ തുട ങ്ങിയവർക്കും ട്രഷറിയിൽ നിന്നുള്ള സേവനം ലഭ്യമാക്കാൻ സാധിക്കും.സബ് ട്രഷറി വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാറിമാറി വരുന്ന സർക്കാരുകൾ ഇതു കേട്ട ഭാവം പോലും കാണിക്കുന്നില്ലെന്നും ഈ മലയോര പ്രദേശത്തോട് കടുത്ത അവഗണനയാണ് പുലർത്തുന്നതെന്നും ആക്ഷേപമുണ്ട്.വ്യാപാരികൾ, വിദ്യാർഥികൾ മറ്റു വിഭാഗക്കാർ എന്നിവർക്ക് യാത്ര ബുദ്ധിമുട്ട് ഉണ്ടാക്കും.മേലുകാവ് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ എല്ലാ സൗകര്യങ്ങളുമുള്ള ഇരുനി മന്ദിരവുമുണ്ട്. ഇവിടെ ഇപ്പോൾ ട്രൈബൽ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. സബ് ട്രഷ റിക്കു കെട്ടിടം കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണു ജനപ്രതിനിധികൾ പറയുന്നത്.ഇപ്പോൾ ട്രഷറി സംബന്ധമായ ആവശ്യങ്ങൾക്ക് ഇവർ പാലായിലോ ഈരാറ്റു പേട്ടയിലോ പോകണം.മേലുകാവിൽ സബ് ട്രഷറി വന്നാൽ സമീപ പഞ്ചായത്തുകളായ കടനാട്, മൂ ന്നിലവ്, തലനാട് എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും വയോധികരായ പെൻഷൻകാർ എന്നിവർക്കും സബ് ട്രഷറിയുടെ പ്രയോജനം ലഭിക്കും.