അടിച്ചമര്‍ത്തി ഭരിക്കാനാവില്ല :
എം. മോനിച്ചന്‍
തൊടുപുഴ : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചാല്‍ പോലീസിനേയും ഗുണ്ടകളേയും കൊണ്ട് അടിച്ചമര്‍ത്തി ഭരിക്കാനാവില്ലെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍ പറഞ്ഞു. മഹാന്‍മാരായ മുഖ്യമന്ത്രിമാര്‍ ഇരുന്ന കസേരയുടെ മഹത്വം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സ്വര്‍ണ്ണക്കടത്തിലും ഹവാല ഇടപാടിലും മുഖ്യമന്ത്രിയ്ക്കും, ഓഫീസിനും, ഔദ്യോഗിക വസതിയ്ക്കും ബന്ധമുണ്ടെന്നതിന് തെളിവാണ് പ്രൈവറ്റ് സെക്രട്ടറിയുടെയും സ്വപ്ന സുരേഷിന്റെയും ജയില്‍വാസമെന്ന് എം മോനിച്ചന്‍ പറഞ്ഞു. ഏകാധിപത്യ – ധാഷ്ട്യ ഭരണത്തിനെതിരേയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കല്‍ നേതൃത്വം നല്‍കിയ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ മാര്‍ച്ചില്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവല്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിനോയ് മുണ്ടയ്ക്കാമറ്റം, സനു മാത്യു, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ഷിജോ മൂന്നുമാക്കല്‍, പി.കെ. സലിം, ജോബി തീക്കുഴിവേലില്‍, മാത്യൂസ് നന്ദളം, ജോണ്‍ ആക്കാന്തിരി, സ്മിനു പുളിയ്ക്കല്‍, ഷാജി അറയ്ക്കല്‍, ടോജോ പോള്‍, ജോര്‍ജ് ജെയിംസ്, ജിനു സാം, സിജോ മുണ്ടന്‍കാവില്‍, ജെന്‍സ് നിരപ്പേല്‍, ജോസഫ് മാത്യു, പി.വി പീറ്റര്‍, ലിജോ മറ്റം, വിപിന്‍ മുണ്ടന്‍കാവില്‍, റിജോ തോമസ്, ജോയല്‍ ജോഷി, സ്റ്റീഫന്‍ പ്ലാക്കൂട്ടത്തില്‍, ബിജു ജോസഫ്, ബിപിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.