തൊടുപുഴയില്‍ – യൂത്ത് ഫ്രണ്ട് മാര്‍ച്ചില്‍
സംഘര്‍ഷം
തൊടുപുഴ : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് തൊടുപുഴയില്‍ നടത്തിയ സിവില്‍ സ്റ്റേഷന് മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. കറുപ്പ് തുണിയില്‍ പൊതിഞ്ഞ് പ്രതീകാത്മകമായി സൃഷ്ടിച്ച മുഖ്യമന്ത്രിയുടെ അധികാര കസേര കറുത്ത കുട ചൂടിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. ‘എന്നോട് നീതി കാട്ടൂ…..മുഖ്യമന്ത്രി ‘ എന്ന തലക്കെട്ടോടെ ഉയര്‍ത്തി പിടിച്ച കസേരയുമായി സിവില്‍ സ്റ്റേഷനിലേയ്ക്ക് ഇരമ്പിക്കയറാന്‍ ശ്രമിച്ച യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെ നേരം ഉന്തും തള്ളും ഉണ്ടായത് സംഘര്‍ഷത്തില്‍ കലാശിച്ചു.