കറുത്ത മാസ്ക്ക് ധരിച്ചാൽ ? അതെന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്

കറുത്ത വസ്ത്രങ്ങൾക്കും മാസ്ക്കിനും വ്യാപകമായ നിരോധനമാണ് ഭരണകൂടം ഉയർത്തുന്നത്. ആരെങ്കിലും കറുത്ത മാസ്ക്ക് ധരിച്ചാൽ അതെന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന ജഗതിയുടെ വാക്കുകളാണു ഓർമ്മവരുന്നത് നൂറുകണക്കിനു പോലീസ്കാരുടെയും ഭരണകൂട സംവിധാനങ്ങളുടയും നടക്കുനിന്നാണ മുഖ്യമന്ത്രി ജനങ്ങൾക്കു സുരക്ഷ നൽകുമെന്നു പ്രഖ്യാപിക്കുന്നത്.
ഊരിപ്പിടിച്ച വാളുമായിട്ടല്ല ഊന്നുവടിഊന്നി എത്തിയവരേയും ആറു മാസം പ്രായമുള്ള കുട്ടി യെ കൊണ്ടുവന്ന മാതാപിതാക്കളുടെ വരെയും സഞ്ചാരസ്വാതന്ത്ര്യമാണ് കോട്ടയത്ത് നാലര മണിക്കൂർ തടസ്സപ്പെടുത്തിയത്.
സത്യത്തിൽ ഈ ഭരണകൂടം ചെറിയ പ്രതിഷേധങ്ങളെ വരെ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചവർ തന്നെയാണു മുഖ്യമന്ത്രിയുടെ സുരക്ഷയെക്കുറിച്ചു വാദിക്കുന്നത് നാട്ടിലെ ജനങ്ങളെയാകെ ബന്ധികളാക്കിക്കൊണ്ടുള്ള സുരക്ഷയുടെ പേരിലുള്ള നിയന്ത്രണം കേരളത്തെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയമില്ല
ഏഴോളം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ്സിലെ പ്രതി സ്വപ്ന സുരേഷ് ഈ കേസ്സുകളിലൊക്കെയും താൻ കൊടുത്ത 164 മൊഴിയിൽ ആവർത്തിച്ച ചില വിഷയങ്ങൾ പുറത്തു പറഞ്ഞപ്പോൾ കേരളത്തിന്റെ ഭരണ സിരാ കേന്ദ്രം ഞെട്ടി വിറച്ച തെന്താണു് എന്നാണ് മനസ്സിലാകാത്തത്.കേരള സമൂഹത്തിൽ ഏതാണ്ട് പൂർണ്ണമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന അവരെ അവഗണിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.അതിനു പകരം കേട്ടുകേൾവിയില്ലാത്ത തരത്തിൽ അവരെ ആക്രമിച്ച ഉന്നത കേന്ദ്രങ്ങൾ അവർക്കുവലിയ സ്വീകാര്യതയാണ് സമൂഹത്തിൽ നേടിക്കൊടുത്തത്,ഒരു പക്ഷെ 164 ആവർത്തിച്ച വിഷയങ്ങൾ രണ്ടു വർഷമായി പൂഴ്ത്തി വച്ചിരുന്ന കേന്ദ്ര ഏജൻസികൾക്ക് മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായി FIR ഇട്ട് ചോദ്യം ചെയ്യലിനു വിധേയമാകേണ്ടി വന്നിരുന്നേനെ എന്നാണ് മുഖ്യ മന്ത്രിയും പരാമർശ്ശിക്കപ്പെട്ടവരും ഭയക്കുന്നത് എന്നാണ് കരുതുന്നത്.

Leave a Reply