കേരളത്തില്‍നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കും; വെല്ലുവിളിയുമായി തേജസ്വി സൂര്യ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ല്‍നി​ന്ന് ക​മ്യൂ​ണി​സ​ത്തെ തു​ട​ച്ച് നീ​ക്കു​മെ​ന്ന് യു​വ​മോ​ര്‍​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ തേ​ജ​സ്വി സൂ​ര്യ എം​പി. പി​ണ​റാ​യി വി​ജ​യ​നെ വെ​ല്ലു​വി​ളി​ച്ചാ​ണ് ഇ​ത് പ​റ​യു​ന്ന​തെ​ന്നും ലോ​ക​മെ​മ്പാ​ടും ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത ച​രി​ത്ര​മാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് ഉ​ള്ള​തെ​ന്നും തേ​ജ​സ്വി സൂ​ര്യ പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ല്‍ കെ.​ടി.​ജ​യ​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണ​ദി​ന പോ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്‌​ത്‌ സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു തേ​ജ​സ്വി​യു​ടെ വെ​ല്ലു​വി​ളി. യു​വ​മോ​ര്‍​ച്ച ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.