വിഴിഞ്ഞം സമരം കലാപമെന്നു വരുത്തിത്തീർക്കാൻ സർക്കാർ ശ്രമം: പ്രതിപക്ഷനേതാവ്
കൊച്ചി: കര്‍ഷകസമരങ്ങള്‍ക്കു പിന്നില്‍ മോദി തീവ്രവാദം ആരോപിച്ചതു പോലെയാണ് സംസ്ഥാന സര്‍ക്കാർ വിഴിഞ്ഞം സമരത്തെ ആക്ഷേപിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആര്‍ച്ച്ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്ത് സമരക്കാരെ പ്രകോപിപ്പിച്ച്, അദാനി നല്കിയ കേസ് കോടതിയില്‍ എത്തുമ്പോള്‍ കലാപമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.