സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമം ഉടൻ പരിഹരിക്കണം: കാപ്സ്

ആലപ്പുഴ : മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ അതിരൂക്ഷമായ മരുന്നുക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് കാപ്സ് നേതൃയോഗം സർക്കാരിനോട് ആവിശ്യപ്പെട്ടു. രോഗികൾക്ക് ആവിശ്യമായ മരുന്നില്ലാത്ത സാഹചര്യം സൃഷടിച്ചവർക്കെതിരെ നടപടി വേണം.
സർക്കാർ ആശുപത്രികളുടെ ഇപ്പോഴത്തെ അവസ്ഥ ഭീതി ഉളവാക്കുന്നു. നിർദ്ധന രോഗികൾക്കാണ് ഇതിൻ്റെ ബുദ്ധിമുട്ട്’ ഏറെയും നേരിടേണ്ടി വരുകയെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻ്റ് ജോസ് കോയിപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു ചെറുകാട്, ഫിലിപ്പ് ഏബ്രഹാം, മാത്യു മത്തായി, ദീപ പ്രദീപ്, റോയി ചെറിയാൻ, സുജ ട്രീസ എന്നിവർ പ്രസംഗിച്ചു.

Leave a Reply