കാരയ്ക്കൽ കുഞ്ഞേപ്പ് ചേട്ടൻ അനുസ്മരണയോഗം

ശ്രീ കെ സി ജോസഫ് (കാരയ്ക്കൽ കുഞ്ഞേപ്പ് ചേട്ടൻ )അനുസ്മരണയോഗം ഏപ്രിൽ മാസം 28 ആം തീയതി ഉച്ചകഴിഞ്ഞ് 4.30 pm ന് കൊല്ലപ്പള്ളി വ്യാപാര ഭവനിൽ വച്ച് നടത്തപ്പെടുന്നു. ആദ്യകാല കേരള കോൺഗ്രസ് നേതാവും, പഞ്ചായത്ത് മെമ്പറും,  ബാങ്ക് പ്രസിഡണ്ട്,കൊല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച പൊതുപ്രവർത്തകനായിരുന്നു ശ്രീ കെ സി ജോസഫ്. പ്രസ്തുത യോഗത്തിൽ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മത്തച്ചൻ അരീപറമ്പിൽ അധ്യക്ഷത വഹിക്കുന്നതും, സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം പി ഉദ്ഘാടനം നിർവഹിക്കുന്നതും ,ജില്ലാ പ്രസിഡണ്ട് സജി മഞ്ഞകടമ്പിൽ, ജോർജ് പുളിങ്കാട് ,ജോസ് വടക്കേക്കര , മൈക്കിൾ പുല്ലു മാക്കൽ,തങ്കച്ചൻ മുളകുന്നത്ത്, ടോം കോഴിക്കോട് ,ജോസഫ് കൊച്ചുകുടി, ഇഗ്നേഷ്യസ് തയ്യിൽ ,ബാബു കുറ്റിയാത്, ഷിബു കടുതോടിൽ ,ജോസ് പ്ലാശനാൽ, ബിജു പി കെ ,രാജൻ കുളങ്ങര,റീത്താമ്മ ജോർജ് ,ഷിനു പാലത്തുങ്കൽ ,സിബി നെല്ലൻകുഴിയിൽ, ഉഷ ജി നായർ,ചെറിയാൻ മണ്ണാറകത്ത്, തോമസ് പൂവത്തുങ്കൽ , പാപ്പച്ചൻ മൈലാടൂർ , ജോസ് പൂവേലിൽ, സെബാസ്റ്റ്യൻ പോണാട്ടുകുന്നേൽ, ജയ്സൻ പ്ലാക്കണ്ണി, ബേബി ഈരൂരിക്കൽ, ജോസ് പാണ്ടിയാമ്മാക്കൽ, ഷാജ് പുളിക്കൽ, ടോമി കരൂർ, വിൻസി വെള്ളരിങ്ങാട്ട്,മാനുവൽ കോട്ടയ്ക്കകം,ജോയിസ് പുതിയാമഠം, ജോൺസൻ കുഴിഞ്ഞാലിൽ,മണിക്കുട്ടി സന്തോഷ് തുടങ്ങിയ  നേതാക്കന്മാർ പങ്കെടുക്കുന്നു.