റേഷൻ വിതരണം നിർത്തി വച്ചിരിക്കുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥത : സജി മഞ്ഞക്കടമ്പിൽ
കോട്ടയം : സെർവർ തകരാറിന്റെ പേരിൽ സംസ്ഥാന വ്യാപകമായി റേഷൻ വിതരണം സ്തംഭിച്ചിരിക്കുന്നത് സംസ്ഥാന സർക്കാരിൻറെ കെടുകാര്യസ്ഥതയുടെ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിനിൽക്കുന്ന സാധാരണ ജനങ്ങൾക്ക് മേൽ കെട്ടിട നികുതിയും , പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ് ഫീസും അന്യായ വർധിപ്പിച്ചുകൊണ്ടുള്ള പിണറായി സർക്കാരിൻറെ തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേത്യത്വത്തിൽ സംസ്ഥാന വ്യകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മീനച്ചിൽ പഞ്ചായത്ത് പടിക്കൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യുഡിഎഫ് മണ്ഡലം ചെയർമാൻ രാജൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം കൺവീനർ ഷിബു പൂവേലിൽ ,രാജു കൊക്കോപുഴ , എബി വാട്ടപ്പള്ളിൽ, ഡയസ് കെ. സെബാസ്റ്റ്യൻ ,പ്രേംജിത്ത് ഏത്തയിൽ, ഷാജി വെള്ളപ്പാട്ട്,പ്രസാദ് കൊണ്ടുപറമ്പിൽ , വിൻസന്റ് കണ്ടത്തിൽ, അലക്സ് കണ്ണാട്ടുകുന്നേൽ,നളിനി ശ്രിധരൻ, ലിസമ്മ ഷാജൻ, എൻ ഗോപകുമാർ ,ചക്കോച്ചൻ കളപ്പുരയ, സുകുവാഴമറ്റം, പ്രഭാകരൻ പടിയപ്പള്ളിൽ, പ്രിൻസ് ഓടക്കൽ, ആന്റു വടക്കേൽ , ഷാജി പന്തലാടി , ഷാജൻ മണിയാക്കുപാറ തുടങ്ങിയവർ പ്രസംഗിച്ചു.