ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍, അസംബന്ധമെങ്കിൽ കേസെടുക്കാൻ വെല്ലുവിളി
തിരുവനന്തപുരം;മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി. വീണയുടെ സ്ഥാപനമായ ഹെക്സാ ലോജികിന്‍റെ ,വെബ്സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പുറത്തുവിട്ടു.
ജെയ്ക് മെന്ററാണെന്നു വീണ പറഞ്ഞിട്ടില്ലെന്നതിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോയെന്നു ചോദിച്ച കുഴൽനാടൻ, വെബ്സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കിൽ കേസുകൊടുക്കാൻ ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കേസിൽ തന്നെയും പ്രതിചേർക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ കുഴൽനാടൻ ആരോപിച്ചത്. സഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും ആധാരമായ രേഖകൾ ഇന്നു പുറത്തുവിടുമെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.സിംഗിൾ ഡയറക്ടർ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്‌സാ ലോജിക്.നോമിനി ആയി ഉള്ളത് ‘അമ്മ കമല വിജയൻ.വീണ ഫൗണ്ടർ.താഴെ കണ്‍സള്‍ട്ടന്‍റ് ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റ മെന്റർ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടർ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോൾ ഈ വിവരം മാറ്റപെട്ടു.പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും കേസ് എടുക്കാൻ വെല്ലു വിളിക്കുന്നുവെന്നും മാത്യു കുഴന്‍നാടന്‍ പറഞ്ഞു.